സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ വ്യക്തിയുടെ പോക്കറ്റിലുണ്ടായിരുന്ന മൂന്നര ലക്ഷത്തോളം രൂപ അധികൃതരെ ഏല്‍പ്പിച്ച ഇന്ത്യന്‍ നഴ്‌സിന് സൗദി അറേബ്യയുടെ ആദരം

single-img
12 June 2015

nurses-afp

സൗദി അറേബ്യയില്‍ വാഹാനാപകടത്തില്‍ മരണമടഞ്ഞ ആളുടെ പോക്കറ്റില്‍ നിന്നും ലഭിച്ച വന്‍തുക ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന് കൈമാറിയ ഇന്ത്യന്‍ നഴ്‌സിന് സൗദി അറേബ്യയുടെ പ്രശംസ. കഴിഞ്ഞ ദിവസം സൗദിയില്‍ ഏഷ്യന്‍ വംശജര്‍ സഞ്ചരിച്ച വാഹനം ടയര്‍ പൊട്ടി അപകടത്തില്‍പ്പെട്ടാണ് ഒരാള്‍ മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആംബുലന്‍സില്‍ സംഭവ സ്ഥലത്തു നിന്നും ആശുപത്രിയെലെത്തിച്ച മൃതദേഹത്തിന്റെ പോക്കറ്റില്‍ 20,000 സൗദി റിയാലാണ് (മൂന്നര ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ണ്ടായിരുന്നത്. മൃതദേഹം എത്തുമ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ഒറ്റക്ക് ഡ്യൂട്ടിയിലായിരുന്ന ഇന്ത്യന്‍ നഴ്‌സാണ് തുക കണ്ടെടുത്തതും അത് ആശുപത്രി അധികൃതരെ ഏല്‍പ്പിച്ചതും.

ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തിലിലൂടെ സംഭവം സൗദി മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയായിരുന്നു. യുവതിയുടെ സത്യസന്ധതയും അര്‍പ്പണ ബോധവുമാണ് സംഭവത്തിലൂടെ വെളിവായതെന്ന് സൗദി മാധ്യമങ്ങള്‍ സംഭവത്തെക്കുറിച്ച് പറഞ്ഞു. ഇവരുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ നഴ്‌സിനെ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.