സൗദി അറേബ്യയില്‍ വനിതാവത്കരണം നടപ്പിലാക്കാത്ത 90 സ്ഥാപനങ്ങള്‍ സൗദി സര്‍ക്കാര്‍ അടച്ചുപൂട്ടി

single-img
11 June 2015

Saudiസൗദി അറേബ്യയിലെ റിയാദില്‍ റിയാദില്‍ വനിതാവത്കരണം നടപ്പിലാക്കാത്ത 90 സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. റിയാദിലെ ലേഡീസ് മാര്‍ക്കറ്റിലും ഷോപ്പിംഗ് സെന്ററുകളിലുമുള്ള കടകളിലാണ് പരിശോധനയ്ക്ക് ശേഷം പുട്ടിച്ചത്.

സൗദിയിലെ ലേഡീസ് മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലുള്ള വനിതാ സ്ഥാപനങ്ങളിലും വനിതാവത്കരണം നടപ്പിലാക്കണമെന്നായിരുന്നു തൊഴില്‍ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഇത് നടപ്പിലാക്കാത്തസ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. പ്രധാനമായും സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളാണ് തൊഴില്‍ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന രീതിയിലുള്ള വനിതാവത്കരണം നടപ്പിലാക്കാത്ത കടകളാണ് അടച്ചുപൂട്ടിയത്.

റിയാദ് ലേബര്‍ ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധനക്ക് നേതൃത്വം നല്‍കുകയായിരുന്നു. തുടര്‍ന്നും ഇത്തരം ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അബ്ദുള്ള അറിയിച്ചിട്ടുണ്ട്.