മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് ബന്ധുക്കളില്‍ നിന്നും പണം ആവശ്യപ്പെടരുതെന്ന് ഡിജിപി സെന്‍കുമാര്‍

single-img
9 June 2015

senkumarമൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് വീഡിയോഗ്രാഫിക്കും മറ്റു ചെലവുകള്‍ക്കുമായി മരിച്ചയാളിന്റെ ബന്ധുക്കളില്‍നിന്നു പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങരുതെന്നു ഡിജിപി ടി.പി. സെന്‍കുമാറിന്റെ കര്‍ശന നിര്‍ദ്ദേശം. പണം വാങ്ങുന്നത് സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണു നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടം ചെലവുകള്‍ ബന്ധുക്കളില്‍നിന്ന് ഈടാക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പോസ്റ്റുമാര്‍ട്ട ആവശ്യത്തിനായി ലഭ്യമായ സ്ഥലങ്ങളില്‍ പോലീസ് വീഡിയോഗ്രാഫര്‍മാരെ ഇതിനായി നിയോഗിക്കണമെന്നും പുറത്തുള്ള വീഡയോഗ്രാഫര്‍മാരെ നിയോഗിക്കേണ്ടിവരുന്ന പക്ഷം ഇതു സംബന്ധിച്ച അന്വേഷണത്തിന്റെ ചെലവില്‍ ഉള്‍പ്പെടുത്തി അത് ചെയ്യണമെന്നും പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.