വാള്‍മാര്‍ട്ടും മെട്രോ എജിയും മാഗി നൂഡില്‍സ് വില്‍പ്പന നിര്‍ത്തിവച്ചു

single-img
4 June 2015

imagesബിഗ് ബസാറിനു പിന്നാലെ വാള്‍മാര്‍ട്ടും മെട്രോ എജിയും മാഗി നൂഡില്‍സ് വില്‍പ്പന നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസം ബിഗ് ബസാര്‍ മാഗി നൂഡില്‍സിന്റെ വില്‍പ്പന നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണു വാള്‍മാര്‍ട്ടിന്റെയും നടപടി.ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണു നടപടി.2-മിനിറ്റ് മാഗി നൂഡില്‍സിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഭക്ഷ്യ സുരക്ഷാ വകുപ്പില്‍നിന്ന് ഇതേക്കുറിച്ചു വ്യക്തത ലഭിക്കുന്നതുവരെ തങ്ങളുടെ സ്റ്റോറുകളില്‍ ഇതിന്റെ വില്‍പ്പന ഉണ്ടാകില്ലെന്ന് വാള്‍മാര്‍ട്ട് വക്താവ് പറഞ്ഞു.