പ്രാവുകളുടെ നഗ്നത ഇസ്ലാമിക വിരുദ്ധമാണെന്ന കാരണത്താല്‍ ഇറാഖിലും സിറിയയിലും പ്രാവുകള്‍ക്ക് തീറ്റകൊടുക്കുന്നത് ഐ.എസ് നിരോധിച്ചു

single-img
4 June 2015

ISISപ്രാവുകള്‍ പറക്കുമ്പോള്‍ അതിന്റെ നഗ്‌നത കാണുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന കാരണത്താല്‍ ഇറാഖിലും സിറിയയിലും പ്രാവുകള്‍ക്ക് തീറ്റകൊടുക്കുന്നത് ഇസ്ലാമിക് സ്‌റ്റേറ്റ് നിരോധിച്ചു. പ്രാവുകളെ വളര്‍ത്താന്‍ ചെലവഴിക്കുന്ന സമയം പ്രാര്‍ത്ഥനക്കായി മാറ്റിവെക്കാനും ഐ.എസ് ഉത്തരവ്. ഉത്തരവ് പാലിക്കാത്തവര്‍ക്ക് ചാട്ടവാറടിയും പിഴയും തടവുശിക്ഷയുമുള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കുമെന്നും ഐഎസ് ഉത്തരവിലുണ്ട്.

ഒരാഴ്ച്ചത്തെ സമയാണ് പ്രാവിനെ വളര്‍ത്തുന്നത് ഒഴിവാക്കാന്‍ ഐഎസ് നല്‍കിയിരിക്കുന്നത്. പ്രാവിന് തീറ്റ നല്‍കുന്നത് നിരോധിച്ചുകൊണ്ടുള്ള ഐഎസ് ലോഗോയുള്ള വെള്ളപേപ്പറില്‍ അറബിക് ഭാഷയിലുള്ള ഐഎസ് ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്. പ്രാവുകളെ തങ്ങള്‍ക്കെതിരെയുള്ള സന്ദേശ വാഹകരാക്കുന്നുണ്ടോ എന്ന ഭയമാണ് ഇസ്ലാമിന്റെ പേരിലുള്ള നിരോധനത്തിന് പ്രധാന കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു.

ഇറാഖില്‍ പ്രാവുകള്‍ക്ക് തീറ്റക്കൊടുത്തതിന് ഈ വര്‍ഷമാദ്യം ഐ.എസ് തടവിലാക്കിയിരുന്ന 15 ഓളം ആണ്‍കുട്ടികളില്‍ മൂന്ന് പേരെ ഐഎസ് വധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പിഴയായി 1,200 യൂറോ വീതം നല്‍ിയാണ് മറ്റു കുട്ടികളെ അവരുടെ ബന്ധുക്കള്‍ മോചിപ്പിച്ചത്. മാത്രമല്ല പ്രാവുകളെ വളര്‍ത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഐഎസ് ഭീകരര്‍ വീടുകള്‍ തോറും പരിശോധന നടത്തുന്നുമുണ്ട്.