ബോളിവുഡിലെ സംവിധായകൻ രോഹിത് ഷെട്ടിക്ക് സംവിധായകൻ അൽഫോൺസ് പുത്രന്റെ തുറന്ന കത്ത്

single-img
4 June 2015

alphonseബോളിവുഡിലെ സംവിധായകൻ രോഹിത് ഷെട്ടിക്ക് സംവിധായകൻ അൽഫോൺസ് പുത്രന്റെ കത്ത്. രോഹിത് ഷെട്ടിയുടെ 100 കോടി ക്ലബ് ചിത്രമായ ചെന്നൈ എക്സ‌്പ്രസിൽ നായിക ദീപിക പദുകോണിന്റെ തമിഴ് സംസാരം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഏറ്റവും മോശമായ രീതിയിൽ തമിഴ് സംസാരിക്കാനും ഷെട്ടി ദീപികയോട് ആവശ്യപ്പെട്ടിരുന്നതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെയാണ് കത്തിലൂടെ അൽഫോൺസ് വിമർശിച്ചിരിക്കുന്നത്.

കോടികണക്കിന് ആളുകള്‍ക്ക് വേണ്ടിയൊരു സിനിമ എടുക്കുമ്പോള്‍ പ്രാദേശികരായിട്ടുള്ള ആളുകളെ അപമാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പ്രേമം സിനിമയുടെ സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

‘ഭാഷാപരമായ കഴിവുകൾ കൊണ്ട്  ഒരു പ്രാദേശിക വിഭാഗം ജനങ്ങളേയും അപമാനിക്കരുത്. നിങ്ങൾ ഒരു ഹിന്ദി സിനിമ സംവിധാനം ചെയ്യുന്പോൾ ആ സിനിമ കാണുന്ന കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ മനസിൽ സിനിമയുണ്ടാവും. അതിനാൽ,​ അറിയാതെ പോലും മുഴുവൻ സമൂഹത്തേയും അപമാനിക്കുകയോ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്യരുത്.

പ്രേമം എന്ന തന്റെ സിനിമ കാണുക. എല്ലാ ഭാഷയുടേയും നിലവാരം സൂക്ഷിക്കാൻ താൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങൾക്കും അത് ഇഷ്ടപ്പെടും. പ്രേമം റിലീസ് ആകുന്നതിന് മുൻപ് ഇത് പറയാനുള്ള അവകാശം തനിക്ക് ഇല്ലായിരുന്നു. നൂറുകോടി വാരിക്കൂട്ടിയ ചിത്രത്തിന് പക്ഷേ മികവില്ലായിരുന്നു. നല്ലൊരു സിനിമയുമായി പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ അരികിലേക്ക് വരിക ജ്യേഷ്ഠ സഹോദരാ’ – അൽഫോൺസ് പുത്രൻ.

‘ഞാൻ കുറേനാൾ മുന്പ് ചെന്നൈ എക്സ്‌പ്രസ്  കണ്ടപ്പോ പറയണം എന്ന് വിചാരിച്ചതാ … അത്രെ ഒള്ളു ….’ എന്ന് മറ്റൊരു പോസ്റ്റിൽ പറയുന്നുണ്ട്.

alpho