അരുവിക്കര ഉപതെരഞ്ഞെുപ്പിൽ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്റെ ഫേസ് ബുക്ക് പോസ്റ്റ്

single-img
4 June 2015

Vinayanഅരുവിക്കര ഉപതെരഞ്ഞെുപ്പിൽ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്റെ ഫേസ് ബുക്ക് പോസ്റ്റ്. ബാര്‍ കോഴ ആരോണം നേരിടുന്ന ധനമന്ത്രി കെ എം മാണിയെ ഉന്നമിട്ടാണ് വിനയന്റെ പരോക്ഷവിമര്‍ശനം. കേരള ജനതയുടെ ആത്മാഭിമാന പോരാട്ടമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ്.

മൂന്നു നേരത്തെ ആഹാരത്തിനു വകയില്ലാത്ത പട്ടിണിപ്പാവങ്ങളുടെ പോലും നികുതിക്കാശുകൊണ്ട് സുഖലോലുപമായ ഊണും, ഉടുപ്പും, നടപ്പും, കിടപ്പും എന്നു വേണ്ട കാണിക്കുന്ന എല്ലാ വൃത്തികേടും സര്‍ക്കാര്‍ ചിലവില്‍ എഴുതിത്തള്ളിയിട്ടും ബജറ്റ് പോലും വിറ്റ് കാശുണ്ടാക്കുന്ന അഴിമതി വീരന്‍മാര്‍ക്കെതിരെ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രതികരിക്കണം.

അഴിമതി വീരന്‍മാരോട് പ്രതികരിച്ചില്ലെങ്കില്‍ രാജ്യദ്രോഹികളുടെ കൂട്ടത്തില്‍ നമ്മളും പെട്ടുപോകുമെന്ന ആശങ്കയും തനിക്കുണ്ടെന്നും വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

vinay