അമാന്‍ഷ്യോ ഒര്‍ടേഗക്ക് ലോക ധനികരുടെ പട്ടികയില്‍ രണ്ടാംസ്ഥാനം; മറികടന്നത് വാറന്‍ ബഫറ്റിനെ

single-img
4 June 2015

Amancio-Ortegaമുംബൈ: സ്പാനിഷ് കോടീശ്വരനായ അമാന്‍ഷ്യോ ഒര്‍ടേഗ ലോക ധനികരുടെ പട്ടികയില്‍ വാറന്‍ ബഫറ്റിനെ മറികടന്ന് രണ്ടാംസ്ഥാനത്തെത്തി. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കോടീശ്വരന്മാരുടെ പട്ടികയിലാണ് ബഫറ്റിനെ ഫാഷന്‍ റീട്ടെയില്‍രംഗത്തെ അതികായനായ ഒര്‍ടേഗ മറികടന്നത്.

പ്രമുഖ നിക്ഷേപകനും ബെര്‍ക് ഷെയര്‍ ഹാത് വേ എന്ന കമ്പനിയുടെ അധ്യക്ഷനും സിഇഒയുമാണ് ബഫറ്റ്. ഒര്‍ടേഗയുടെ സമ്പത്ത് 17 ശതമാനത്തോളം വര്‍ധിച്ച് 7150 കോടി ഡോളറായി. റീട്ടെയില്‍ ഫാഷന്‍ രംഗത്തെ പ്രമുഖരായ സറ ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനാണ് ഒര്‍ടേഗ. 6600 സ്റ്റോറുകളാണ് ലോകത്തൊട്ടാക കമ്പനിക്കുള്ളത്.

ലോക പ്രശസ്ത നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ആസ്തി 7020 കോടി ഡോളറാണ്. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സഹ സ്ഥാപകനായ ബില്‍ ഗേറ്റ്‌സ് ആണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 8550 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.