മോഹന്‍ലാല്‍ നായകനാവുന്ന രഞ്ജിത് ചിത്രം ലോഹം ആഗസ്റ്റ് 20ന് തിയറ്ററുകളിലെത്തും

single-img
4 June 2015

loham-first-look-മോഹന്‍ലാല്‍–രഞ്ജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ലോഹം ആഗസ്റ്റ് 20ന് തിയറ്ററുകളിലെത്തും. തമിഴ്‌നടി ആന്‍ഡ്രിയയാണ് നായിക. സ്പിരിറ്റിന് ശേഷം മോഹന്‍ലാലും രഞ്ജിതും ഒന്നിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്.

ഏറെ നിഗൂഡതകളുള്ള രാജു എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ജയന്തിയായി ആന്‍ഡ്രിയ എത്തുന്നു.

രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്ന നടി മൈഥിലി ലോഹത്തിൽ സഹസംവിധായികയുടെ കുപ്പായം അണിയുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുന്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു.