പരീക്ഷയിൽ മാർക്ക്‌ കുറഞ്ഞത്‌ ചോദ്യംചെയ്‌ത മാതാവിനെ മകൻ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

single-img
4 June 2015

fsg-crime-scene-response-unit-01വാഷിംഗ്ടൺ: പരീക്ഷയിൽ മാർക്ക്‌ കുറഞ്ഞത്‌ ചോദ്യംചെയ്‌ത മാതാവിനെ മകൻ തലയ്‌ക്കടിച്ചുകൊലപ്പെടുത്തി. അലബാമ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി ടെയ്ലർ (22) തന്റെ മാതാവ് നാൽപ്പത്തിരണ്ടുകാരിയായ ഷെറിയെയാണ് കൊലപ്പെടുത്തിയത്.  ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ട് വീടിനുപുറകിലാണ്  ഇവരുടെ  മൃതദേഹം കണ്ടെത്തിയത്‌. കോളേജിൽ നിന്ന്മടങ്ങിയെത്തിയ മകനോട്‌ ഷെറി മാർക്കിനെക്കുറിച്ച് ചോദിച്ചു.  മാർക്ക് കുറവാണെന്നുകണ്ടതോടെ അതിന്റെ കാരണം തിരക്കി.  ഇതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവിൽ  അമ്മയെ തലയ്‌ക്കടിച്ചുവീഴ്ത്തുകയായിരുന്നു.