12 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് ഇപ്പോൾ കേസെടുക്കുന്നത് വിചിത്രം- പ്രീതി സിന്റ

single-img
4 June 2015

PrietyMaggiമുംബൈ : തനിക്കെതിരെ മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി കേസെടുക്കുമെന്ന റിപ്പോര്‍ട്ട്‌ വിചിത്രമാണെന്ന്‌ ബോളിവുഡ്‌ താരം പ്രീതി സിന്റ. 12 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണെന്നും താന്‍ മാഗി ന്യൂഡില്‍സിനു വേണ്ടി പരസ്യത്തില്‍ അഭിനയിച്ചത്‌. എന്നാൽ അന്നത്തെ മാഗി ന്യൂഡില്‍സ്‌ പരിശോധിച്ച ശേഷമുള്ള നടപടിയല്ല ഇപ്പോള്‍ നടക്കുന്നതെന്നും പ്രീതി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

ഇപ്പോഴത്തെ മാഗിയിലാണ്‌ രാസവസ്‌തുക്കളുടെ സ്വാധീനം കണ്ടെത്തിയിരിക്കുന്നത്‌. ഇപ്പോള്‍ വില്‍പ്പനയിലുള്ള മാഗി ന്യൂഡില്‍സിനു വേണ്ടി താന്‍ പരസ്യം ചെയ്‌തിട്ടില്ലെന്നും പ്രീതി വ്യക്‌തമാക്കി.

ഇതിനിടെ, മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് അമിതാഭ്‌ ബച്ചന്‍ മാപ്പ്‌ പറയണമെന്ന്‌ ആവശ്യം ചിലസംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്‌.