സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂട്ടുപ്രതിയെന് സോളാര്‍ കമ്മിഷന് മുമ്പാകെ പിണറായി വിജയന്‍

single-img
4 June 2015

TH30_PINARAYI_VIJAY_516498fസോളാര്‍ തട്ടിപ്പു കേസില്‍ കമ്മിഷന് മുമ്പാകെ ഹാജരായ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകി. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂട്ടുപ്രതിയാണ്. തട്ടിപ്പിനായി ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, കെസി ജോസഫ്, മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ കെസി വേണുഗോപാല്‍ എന്നിവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും പിണറായി കമ്മീഷനു മുന്നില്‍ മൊഴി നല്കി. സരിതയുടെ ഫോൺ കോൾ വിവരങ്ങളും പിണറായി കമ്മീഷൻ മുമ്പാകെ സമർപ്പിച്ചു.