ദൃശ്യം ഹിന്ദി പതിപ്പിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

single-img
4 June 2015

drishyam-hindiമലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രിയ സരണ്‍ ആണ് നായിക.

നിശികാന്ത് കാമത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദൃശ്യം എന്നു തന്നെ പേരിട്ടിരിക്കുന്നത്.ഹിന്ദിയിലും കേബിള്‍ ഓപ്പറേറ്റര്‍ തന്നെയാണ് അജയ് ദേവ്ഗണും എത്തുന്നത്.  തബുവാണ് പൊലീസ് കമ്മീഷണറുടെ വേഷത്തില്‍ എത്തുക.

മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യത്തിന്റെ തെലുങ്ക് , കന്നഡ റീമെയ്ക്കും വന്‍ വിജയമായിരുന്നു. കമല്‍ഹാസന്‍ നായകനായി ‘പാപനാശം’ എന്ന പേരില്‍ തമിഴിലും ദൃശ്യം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.