മുസ്‌ലിം യാത്രക്കാരിയോട് മതവിദ്വേഷ പരാമര്‍ശം നടത്തിയ അമേരിക്കന്‍ വിമാന കമ്പനി ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞു

single-img
4 June 2015

thahiraന്യൂയോര്‍ക്ക്:  മുസ്‌ലിം യാത്രക്കാരിയോട് മതവിദ്വേഷ പരാമര്‍ശം നടത്തിയ  അമേരിക്കന്‍ വിമാന കമ്പനി ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞു. അമേരിക്കയിലെ യുനൈറ്റഡ് എയര്‍ലൈന്‍സ് അധികൃതരാണ് നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരിയായ താഹിറാ അഹമ്മദിനോട് മാപ്പ് പറഞ്ഞത്.

ആ സമയത്ത് തങ്ങളല്ലായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നതെന്നും മിസിസ് താഹിറ അഹമ്മദ് തങ്ങളുടെ കസ്റ്റമറാണെന്നും അതിനാല്‍ അവര്‍ക്കുണ്ടായ മോശം അനുഭവത്തില്‍ കമ്പനി മാപ്പ് ചോദിക്കുന്നതായും വിമാന കമ്പനി പറയുന്നു. വംശീയതയുടെ പേരില്‍ തങ്ങള്‍ ഒരാളെയും ചെറുതാക്കില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

പൊട്ടിച്ച ഡയറ്റ് കോക് ബോട്ടില്‍ നല്‍കിയപ്പോള്‍ ശുചിത്വ കാരണങ്ങളാല്‍ പൊട്ടിക്കാത്തതു വേണമെന്ന് ആവശ്യപ്പെട്ടതിന് താഹിറക്ക് നേരെ എയര്‍ ഹോസ്റ്റസും ചില യാത്രക്കാരും കൂടി ചേര്‍ന്ന് മതവിദ്വേഷ പരാമര്‍ശം നടത്തുകയായിരുന്നു.’യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനം 30,000 അടി ഉയരത്തില്‍ പറക്കുന്ന ഇപ്പോള്‍ താന്‍ അപമാനവും വിവേചനവും സഹിക്കവെയ്യാതെ കണ്ണീരിലാണ്. ഇത് ഇസ്ലാം ഭീതി’ ഫേസ്ബുക്കില്‍ താഹിറ കുറിച്ചു.

ഇതോടെയാണ് ഈ വാര്‍ത്ത പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് വിമാനകമ്പനിയെ ബഹിഷ്‌ക്കരിക്കാന്‍ അമേരിക്കയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അമേരിക്കന്‍ വിമാന കമ്പനി മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.