സെപ്പ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

single-img
3 June 2015

imagesഅന്താരാഷ്ട് ഫുട്ബാൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് സെപ് ബ്ലാറ്റർ രാജിവച്ചു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച ബ്ലാറ്റര്‍ ഒരാഴ്ചയ്ക്കകമാണ് തികച്ചും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

 
തുടര്‍ച്ചയായ അഞ്ചാം തവണയാണ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റായത്.ഫിഫയിൽ നിന്ന് പൂർണപിന്തുണയില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് രാജിവയ്‌ക്കുന്നതെന്ന് ബ്ലാറ്റർ പറഞ്ഞു.ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും ബ്ലാറ്റർ വ്യക്തമാക്കി.

 

നേരത്തെ അഴിമതി ആരോപണങ്ങള്‍ക്കും ഫിഫ ഉദ്യോഗസ്ഥരുടെ അറസ്റ്റിനുമിടെയാണ് മെയ് 30-ന് ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 1998-ലാണ് ബ്ലാറ്റര്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്.