കേരളം വിഴിഞ്ഞം പദ്ധതിക്ക് തയാറായില്ലെങ്കില്‍ പദ്ധതി തമിഴ്‌നാടിന് നൽകുമെന്ന് നിതിന്‍ ഗഡ്കരി

single-img
3 June 2015

nithinമുംബൈ: കേരളം വിഴിഞ്ഞം പദ്ധതിക്ക് തയാറായില്ലെങ്കില്‍ തുറമുഖ പദ്ധതി തമിഴ്‌നാടിന് നൽകുമെന്ന് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കേരളം രാഷ്ട്രീയം കളിക്കുകയാണ്. അഭിപ്രായസമന്വയമില്ലെങ്കില്‍ പദ്ധതി നടപ്പിലാക്കാനാവില്ല. കുളച്ചലില്‍ തുറമുഖത്തിനായി സാധ്യതാപഠനം നടത്തിയിട്ടുണ്ട്. പദ്ധതി നഷ്ടമായാല്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയരുതെന്നും ഗഡ്കരി പറഞ്ഞു.

പദ്ധതി രാഷ്ട്രീയ വിവാദമാക്കി വൈകിപ്പിച്ചാല്‍ കേന്ദ്രസര്‍ക്കാരിനു മറ്റു വഴികള്‍ തേടേണ്ടിവരുമെന്നു ഗഡ്കരി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കരാര്‍ അദാനിയുടെ കമ്പനിക്കു നല്‍കുന്നതുമായി ബന്ധപ്പെട്ടു കേരളത്തില്‍ രാഷ്ട്രീയ വിവാദമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഗഡ്കരിയുടെ താക്കീത്.

അതേസമയം, വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു വിളിച്ച സര്‍വകക്ഷി യോഗം തീരുമാനത്തിലെത്താതെ പിരിഞ്ഞു.