ദ്രാവിഡിന് പുതിയ ചുമതല, അണ്ടര്‍ 19;ഇന്ത്യ എ ടീമുകളുടെ പരിശീലകനാകും

single-img
3 June 2015

rahul_dravid evarthaന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനാകാന്‍ സാധ്യത ഏറുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ദ്രാവിഡും ബിസിസിഐയും തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. യുവതാരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ദ്രാവിഡ് താത്പര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

ദ്രാവിഡിന്റെ സേവനം ടീം ഇന്ത്യക്ക് ആവശ്യമാണെന്നും ഉചിതമായ സമയത്ത് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു.എന്നാല്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണിഷ്ടപ്പെടുന്നതെന്ന് ദ്രാവിഡ് അറിയിച്ചതോടെയാണ് അണ്ടര്‍ 19, ഇന്ത്യ എ ടീം എന്നിവയുടെ ചുമതല ദ്രാവിഡിനെ ഏല്‍പ്പിച്ചതെന്നാണ് വിവരം.