നെസ്‌ലെയുടേയും അദാനി എന്റര്‍പ്രൈസസിന്റെയും ഓഹരി വിലയില്‍ വന്‍ ഇടിവ്

single-img
3 June 2015

gautam_adani_മുംബൈ: നെസ്‌ലെയുടേയും അദാനി എന്റര്‍പ്രൈസസിന്റെയും ഓഹരി വിലയില്‍ വന്‍ ഇടിവ്. അദാനി പോര്‍ട്, അദാനി പവര്‍ എന്നിവയുമായി ലയിച്ചതിനെതുടര്‍ന്നാണ് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 80 ശതമാനത്തോളം ഇടിഞ്ഞത്. ഓഹരി വില 518 രൂപയിടിഞ്ഞ് 120 രൂപയിലെത്തി.

എന്നാൽ അദാനിയുടെ ഓഹരി വിലയില്‍ വന്‍ ഇടിവുണ്ടായത് നിക്ഷേപകരെ ബാധിക്കില്ല. ലയനത്തിന്റെ ഭാഗമായി അദാനി എന്റര്‍പ്രൈസസിന്റെ 10,000 ഓഹരിയുള്ള നിക്ഷേപകന് അദാനി പോര്‍ട്ടിന്റെ 14,123 ഓഹരികള്‍ ലഭിക്കും. അദാനി പവറാകട്ടെ അദാനി എന്റര്‍പ്രൈസസിന്റെ 10,000 ഓഹരിയുള്ളവര്‍ക്ക് 18,596 ഓഹരികളാണ് നല്‍കുക.

വിവിധ സംസ്ഥാനങ്ങളില്‍ മാഗിന്യൂഡില്‍സിന്റെ വില്പന നിര്‍ത്തിവെച്ചതാണ് നെസ്‌ലെയുടെ ഓഹരി വിലയില്‍ കനത്ത ഇടിവുണ്ടാക്കിയത്. ഓഹരി വില 530 രൂപ(7.75%)യിടിഞ്ഞ് 6280 രൂപയിലെത്തി.