ജമ്മുകശ്മീർ പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ധനസഹായം 47 രൂപ മുതല്‍ 378 രൂപ വരെ

single-img
3 June 2015

checkസരോര: 2014ല്‍ ജമ്മുകശ്മീരിലുണ്ടായ പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി നൽകിയത് 47 രൂപ മുതല്‍ 378 രൂപ വരെ. ജമ്മുവിലെ സറോറ ഗ്രാമത്തിലെ കര്‍ഷകരെയാണ് ഇത്തരത്തിൽ നഷ്ടപരിഹാരം നൽകി സര്‍ക്കാര്‍ അപമാനിച്ചത്. ഗ്രാമത്തിലെ അഗ്രിക്കള്‍ച്ചര്‍ ഇന്‍സ്പെക്ടര്‍ ഇത്തരം 25 ചെക്കുകളാണ് സര്‍ക്കാരില്‍ നിന്നും കൈപറ്റി കര്‍ഷകര്‍ക്ക് നല്‍കിയത്. ഇതില്‍ കൂടുതലും 47,50,94,92,100 രൂപയുടെ ചെക്കുകളായിരുന്നു.

കുപിതരായ കർഷകർ ജമ്മുവിലെ പി.ഡി.പി-ബി.ജെ.പി സർക്കാരിനെതിരെ പ്രതിഷേധ പരിപാടിക്ക് ഒരുങ്ങുകയാണ്. എല്ലാം ഒരു തമാശ പോലെ തോന്നുന്നു. തങ്ങൾക്ക് 30000 നഷ്ടപ്പെട്ടപ്പോൾ 100 രൂപയുടെ ചെക്ക് ലഭിച്ചിരിക്കുന്നെന്ന് അവർ പരിതപിച്ചു.

മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംസ്ഥാന ഗവൺമെന്റിനെ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. 2014 സെപ്തംബറിൽ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.