കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസുകളുടെ ശരാശരി പ്രതിദിന വരുമാനം 25,000 രൂപ

single-img
3 June 2015

ksrtc-bus-serviceലോ ഫ്ലോർ ബസുകൾ കെഎസ്ആർടിസിയുടെ ഏറ്റവും വരുമാനമുള്ള സർവീസുകളെന്ന് കണക്കുകൾ. കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകീഴിൽ നിരത്തിലിറക്കിയ ലോ ഫ്ലോർ ബസുകളുടെ ശരാശരി പ്രതിദിന വരുമാനം 25,000 രൂപക്കടുത്താണ്.

കൂടാതെ കേന്ദ്ര സർക്കാരിന്റെ ജനറം പദ്ധതിയുടെ കീഴിൽ കേരളത്തിനു പുതുതായി അനുവദിച്ചത് 400 ലോ ഫ്ലോർ ബസുകൾ കൂടി അനുവദിച്ചിട്ടുണ്ട് . ഇതിൽ 110 എ സി ബസ്സുകളും 290 നോണ്‍ എ സി ബസ്സുകളും ഉൾപ്പെടുന്നു.  കഴിഞ്ഞ ഒരു മാസത്തെവരുമാനം പരിശോധിച്ഛപ്പോഴാണ് , പ്രതിദിനം 25000 രൂപയ്ക്കടുത്ത്  ലാഭം ലോ ഫ്ലോർ ബസ്സുകൾ ഉണ്ടാക്കുന്നുണ്ട് എന്ന് തെളിഞ്ഞത്.

നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെ ബാക്കി 12 ജില്ലകളിലും എ സി ലോ ഫ്ലോർ  ബസ്സിന്റെ  സർവീസ്  ലഭ്യമാണ്. അനുവധിച്ച ബസ്സുകളിൽ ബാക്കിയുള്ളവ 2 മാസത്തിനകം എത്തും.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി 80 എസി ലോ ഫ്ലോർ ബസുകൾ അഞ്ചു വർഷമായി നടത്തുന്ന സർവീസുകളിൽ നിന്ന് ശരാശരി വരുമാനം 16000 രൂപ ലഭിക്കുന്നു . അതേസമയം, രണ്ടുവർഷം മുൻപു തുടങ്ങിയ തിരുവനന്തപുരം–എറണാകുളം, എറണാകുളം–കോഴിക്കോട് റൂട്ടുകളിൽ 20000 രൂപയാണ് പ്രതിദിന വരുമാനം.

അതേസമയം വിദ്യാർഥികൾക്ക്  നൽകുന്ന യാത്ര നിരക്ക്  ഇളവിൽ നഷ്ടം 67 കോടി രൂപയാണ്.  വിദ്യാർഥികളുടെ ബസ് യാത്ര സൗജന്യമാക്കിയതു വഴിയുണ്ടായ നഷ്ടം എത്രയെന്നു കണക്കാക്കിയിട്ടില്ലെന്നും കെഎസ്ആർടിസി അറിയിച്ചു.