ഈ കൊടുംക്രൂരതയും നമ്മുടെ കേരളത്തില്‍ തന്നെ; ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊന്ന് ചിത്രം ഭര്‍ത്താവിന് അയച്ചുകൊടുത്തു

single-img
3 June 2015

whatsapp_generic_650ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം ചിത്രം ഭര്‍ത്താവിന് അയച്ചുകൊടുത്തു. സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച  സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കരുവശ്ശേരി സ്വദേശിനി സോനുവാണ് കുഞ്ഞിനെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒന്നരവയസ്സുള്ള മകള്‍ നിയയാണ് കൊല്ലപപെട്ടത്.

പൂനെയില്‍ എന്‍ജിനീയര്‍ ആയ ഭര്‍ത്താവിനെ ഇവര്‍ തന്നെയാണ് കുഞ്ഞിനെ കൊന്ന വിവരവും ആത്മഹത്യ ചെയ്യാന്‍ നോക്കുന്ന വിവരവും അറിയിച്ചത്.കോഴിക്കോട് ഫറൂഖ് സ്വദേശിയായ പ്രജീഷ് ആണ് സോനുവിന്റെ ഭര്‍ത്താവ്. രണ്ട് പേരും പൂനെയില്‍ ആയിരുന്നു താമസം. കഴിഞ്ഞ വിഷുക്കാലത്താണ് സോനു കേരളത്തിലേയ്ക്ക മടങ്ങിയത്.

രണ്ട പേര്‍ക്കുമിടയില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.  ഭര്‍ത്താവുമായി വഴക്കിട്ടതിന് ശേഷം പ്രതികാരമെന്ന നിലയില്‍ ആണ് സോനു കുഞ്ഞിനെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭര്‍ത്താവ് വിവരം അറിയച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും എത്തി യുവതിയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.