അശ്രദ്ധമായ ഡ്രൈവിംഗിന് ഇരയായി മൂന്ന് ജീവനുകള്‍; തെരുവില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ ബൈക്ക് പാഞ്ഞുകയറി മൂന്ന് മരണം

single-img
3 June 2015

accident7ചെന്നൈ: തെരുവില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ ബൈക്ക് പാഞ്ഞുകയറി യുവാവടക്കം മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നൈയിലെ പാരീസ് കോര്‍ണറില്‍ പുലര്‍ച്ചെയാണ് ദാരുണമായ സംഭവം നടന്നത് . യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഇവര്‍ക്ക് മേല്‍ പാഞ്ഞുകയറുകയായിരുന്നു. ശകുന്തള(65), ചിന്നപ്പൊന്നു(70), അപ്പു(24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നിസാര പരിക്കുകളോടെ രക്ഷപെട്ട ബൈക്ക് യാത്രക്കാരായ യുവാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന