‘മേയ്ക്ക് ഇൻ ഇന്ത്യ’യുടെ ലോഗോ തയ്യാറാക്കിയത് സ്വിസ് ബാങ്കിന്റെ പരസ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടല്ല- കേന്ദ്ര സർക്കാർ

single-img
3 June 2015

make-in-indiaന്യൂഡൽഹി: ‘മേയ്ക്ക് ഇൻ ഇന്ത്യ’യുടെ ലോഗോ തയ്യാറാക്കിയത് സ്വിസ് ബാങ്കിന്റെ പരസ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടല്ലെന്ന് കേന്ദ്ര സർക്കാർ. ‘മേയ്ക്ക് ഇൻ ഇന്ത്യ’ കാമ്പയിനിന്റെ ലോഗോയിലെ സിംഹത്തിന്റേയും കറങ്ങുന്ന ചക്രത്തിന്റേയും രൂപത്തിന് സൂറിച്ചിലെ കാൻടോണൽ ബാങ്കിന്റെ പരസ്യ കാമ്പയിനുമായി സാമ്യമുണ്ടെന്ന് അടുത്തിടെ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചിരുന്നു. ഈ പരസ്യം 2013 ജൂലൈ 4നാണ് പുറത്തിറക്കിയത്. മേയ്ക്ക് ഇൻ ഇന്ത്യ ലോഗോ 2014 സെപ്തംബർ 25നും.

ഡിപ്പാർട്ട്മെന്റ് ഒഫ് ഇൻ‌ഡസ്ട്രിയൽ പോളിസി ആന്റ് പ്രൊമോഷൻ(ഡി.ഐ.പി.പി) സെക്രട്ടറി അമിതാഭ് ഖാൻ മേയ്ക്ക് ഇന്ത്യ കാമ്പയിനിന്റെ 30 ലോഗോകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇവ ‘ഊർജ്ജസ്വലവും ചലനാത്മകവുമായ’ സിംഹങ്ങളാണ്. ഇവയിൽ ഒരെണ്ണം പോലും ‘മങ്ങിയതും മടുപ്പിക്കുന്നതുമായ’ സ്വിസിലേയോ ക്യൂബയിലേയോ സിംഹവുമായി സാമ്യമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ദേശീയ പതാകയുടെ മദ്ധ്യത്തിലുള്ളത് അശോകചക്രമാണെന്നും സമാധാനപരമായ അഭിവൃദ്ധിയും ചലനാത്മകതയുമാണ് ചക്രം പ്രതിനിധാനം ചെയ്യുന്നതെന്നും ഖാൻ പറയുന്നു. അനാദികാലം മുതൽക്കെ, ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം സിംഹമാണെന്നും അത് ധൈര്യം, നിർബന്ധബുദ്ധി, വിവേകം-മറ്റ് ഇന്ത്യൻ മൂല്യങ്ങൾ എന്നിവയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.