അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ രാമഭക്തരുടെ കോപം അഗ്‌നിപര്‍വ്വതമായി പൊട്ടിത്തെറിക്കും- ബിജെപി രാജ്യസഭ എം.പി

single-img
3 June 2015

bjpന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ രാമഭക്തരുടെ കോപം അഗ്‌നിപര്‍വ്വതമായി പൊട്ടിത്തെറിക്കുമെന്ന് ബിജെപി രാജ്യസഭ എം.പി വിനയ് കത്യാര്‍. രാമക്ഷേത്ര നിര്‍മ്മാണം ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും പ്രധാനപ്പെട്ടതാണ്. ഈ വിഷയം എന്നെന്നേക്കുമായി പരിഹരിച്ചില്ലെങ്കില്‍ പ്രശ്‌നമാകും.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ അല്ലെ എന്ന ചോദ്യത്തിന് അലഹാബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇതിന് തീര്‍പ്പ് കല്‍പിക്കാന്‍ ഇതാണ് ഉത്തമസമയമെന്നും കത്യാര്‍ പറഞ്ഞു.

രണ്ട് കക്ഷികളേയും വിളിച്ച് ചര്‍ച്ച നടത്തി വിഷയം രമ്യമായി പരിഹരിക്കാനാണ് നേതാക്കള്‍ ശ്രമിക്കേണ്ടതെന്നും കത്യാര്‍ കൂട്ടിച്ചേര്‍ത്തു.