മയക്കുമരുന്ന് വില്‍പ്പന നടത്തിയ പുരോഹിതന്‍ അറസ്റ്റില്‍

single-img
3 June 2015

cocaineലുധിയാന: മയക്കുമരുന്ന് വില്‍പ്പന നടത്തിയ പുരോഹിതന്‍ ലുധിയാനയില്‍ അറസ്റ്റിലായി. ഗുരുദ്വാരയിലെ പുരോഹിതനായ ഗുര്‍വെല്‍ സിങ്(30) നെയാണ്  ആന്റി നര്‍കോടിക് സെല്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 150 ഗ്രാം ഹെറോയിനും പിടികൂടി.

സിവില്‍ ആശുപത്രിക്ക് സമീപമുള്ള ചെക്‌പോസ്റ്റില്‍ നിന്നാണ് ഗുര്‍വെലിനെ ആന്റി നെര്‍കോടിക് സെല്‍ പിടികൂടിയത്. പിടിയിലായ ഇയാള്‍ അമൃതസറിലെ ഗുരുദ്വാരയിലെ പുരോഹിതനാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗുര്‍വെല്‍ അമൃത്സറിലെ അതിര്‍ത്തി പ്രദേശത്ത് നിന്നാണ് ഇയാല്‍ മയക്കുമരുന്നുകള്‍ വാങ്ങിയിരുന്നത്. ഇത് ലുധിയാനയില്‍ കൊണ്ടുവന്ന് ഇയാള്‍ വിറ്റഴിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഇന്നലെ ഇടപാടുകാരന് ഹെറോയിന്‍ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുര്‍വെല്‍ പിടിയിലായത്.