പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തില്‍ നിന്നും ഒഴിവാക്കി

single-img
3 June 2015

Trollingന്യൂഡല്‍ഹി: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 61 ദിവസത്തെ ട്രോളിങ് നിരോധനത്തില്‍ നിന്നും ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി രാധാമോഹന്‍സിങ് ഉറപ്പ് നല്‍കി. പരമ്പരാഗത മത്സ്യതൊഴിലാളികളെ നിരോധനം ബാധിക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അപ്രസക്തമാണെന്നും കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി രാധാമോഹന്‍ സിങ് വ്യക്തമാക്കി.

61 ദിവസത്തെ ട്രോളിങ് നിരോധന കാലാവധി കുറക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ട്രോളിങ് നിരോധനം ലംഘിച്ച് സംസ്ഥാനത്ത് പല കടല്‍ത്തീരങ്ങളില്‍ നിന്നും മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോയിരുന്നു. തിങ്കളാഴ്ച്ച ഇവരെ തീരരക്ഷാ സേന തടഞ്ഞിരുന്നെങ്കിലും ഇനി കേന്ദ്രം അവശ്യപ്പെട്ടാലല്ലാതെ ഇവരെ തടയില്ലെന്ന് തീരരക്ഷാസേന ചൊവ്വാഴ്ച്ച വ്യക്തമാക്കിയിട്ടുണ്ട്.