പാസ്പോർട്ടിലുള്ള തെറ്റു തിരുത്തുന്നതിനായി ഇനി പത്രപ്പരസ്യം വേണ്ട

single-img
3 June 2015

Indian_Passportപാസ്പോർട്ടിലുള്ള തെറ്റു തിരുത്തുന്നതിനായി ഇനി പത്രപ്പരസ്യം വേണ്ട. പേരിലോ വീട്ടുപേരിലോ ഉണ്ടാകുന്ന ചെറിയ തെറ്റുകൾക്കുപോലും പരസ്യം നിർബന്ധമാണെന്ന  നിലവിലെ നിയമത്തിൽ ഇളവു വരുത്താൻ ചീഫ് പാസ്പോർട്ട് ഒാഫിസർ നിർദേശം നൽകി.

ഭാര്യയുടെ പേരിനുശേഷം ഭർത്താവിന്റെ പേരു ചേർക്കുക, കുട്ടിയുടെ പേരിനൊപ്പം പിതാവിന്റെ പേരു ചേർക്കുക തുടങ്ങിയ രീതിയിലുള്ള തിരുത്തലുകൾ വരുത്താനും ഇനി മുതൽ പരസ്യം ആവശ്യമില്ല.

പേരിലെയും വീട്ടുപേരിലെയും അക്ഷരത്തെറ്റ് തിരുത്തണമെങ്കിൽ പാസ് പോർട്ട്‌ ഓഫീസിൽ അപേക്ഷ നൽകുന്നതിനു മുൻപായി അതതു ജില്ലകളിലെ രണ്ടു പ്രമുഖ പത്രങ്ങളിൽ പരസ്യം ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, അക്ഷരത്തെറ്റുപോലെ ചെറിയ തിരുത്തലുകൾക്ക്  ഇനിമുതൽ പരസ്യം വേണ്ട എന്ന തീരുമാനം എടുക്കുകയായിരുന്നു. പക്ഷേ അപേക്ഷകരുടെ ഉദ്ദേശ്യത്തെപ്പറ്റി സംശയം തോന്നിയാൽ പരസ്യം വേണ്ടി വരും.