അട്ടപ്പാടി ആദിവാസി കോളനിയില്‍ വീണ്ടും ശിശുമരണം

single-img
3 June 2015

baby-feetഅട്ടപ്പാടി ആദിവാസി കോളനിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ പഞ്ചായത്തിലെ തൂവ ഊല്‍ വെള്ളിനഗിരിയുടെയും ജ്യോതിമണിയുടെയും ഒരാഴ്‍ച പ്രായമായ ആണ്‍ കുഞ്ഞാണ് മരിച്ചത്. പോഷകാഹാര കുറവാണ് മരണ കാരണം. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ച് മെയ് 28നാണ് കുഞ്ഞ് ജനിച്ചത്. തൂക്കക്കുറവുള്ള കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.