മെക്‌സിക്കോയിൽ പരീക്ഷണപ്പറക്കലിനിടെ ചെറുവിമാനം ദേശീയപാതയില്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു

single-img
3 June 2015

mexമെക്‌സിക്കോ സിറ്റി: പരീക്ഷണപ്പറക്കലിനിടെ ചെറുവിമാനം ദേശീയപാതയില്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയെയും വ്യവസായ നഗരമായ ക്വിറെറ്റാറോയെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് വിമാനം തകര്‍ന്നുവീണത്. മെക്‌സിക്കോയിലെ ഏറ്റവും തിരക്കേറിയ റോഡാണിത്. എം7 എയ്‌റോസ്‌പേസ് എല്‍.പി വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

തകര്‍ന്നുവീണ ഉടനെ വിമാനം കത്തുകയും ചെയ്തു. വിമാനം ക്വിറെറ്റാറോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് അപകടമുണ്ടായത്. വിമാനം ദേശീയപാതയില്‍ അടിയന്തിരമായ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനയാത്രികരുടെ വിവരങ്ങള്‍ വെളിവായിട്ടില്ല. അപകടത്തെത്തുടര്‍ന്ന് ദേശീയപാത മണിക്കൂറുകളോളം അടച്ചിട്ടു.