വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ആരും ശ്രമിക്കരുതെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍

single-img
2 June 2015

rajaവിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പദ്ധതി അട്ടിമറിക്കാന്‍ ആരും ശ്രമിക്കരുതെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ . പദ്ധതിക്ക് എന്‍ഡിഎ സര്‍ക്കാര്‍ എല്ലാസഹായവും നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പദ്ധതിക്കുവേണ്ടി കാര്യമായി സമ്മര്‍ദ്ദം ചെലുത്താന്‍ കേരളം തയ്യാറായിരുന്നില്ലെന്ന് ഒ രാജഗോപാല്‍ ആരോപിച്ചു. ഈ സമയത്ത് പദ്ധതിക്ക് കാലതാമസമുണ്ടാക്കുന്ന വിധം ആരു പെരുമാറിയാലും അത് ആത്മഹത്യാപരമാകുമെന്ന് രാജഗോപാല്‍ പറഞ്ഞു.

വിഴിഞ്ഞം സംബന്ധിച്ച് ഇന്ന് നടക്കുന്ന സര്‍വ്വകക്ഷിയോഗം തുറമുഖം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുന്നതിന് സഹായകമായ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.