കേരളത്തില്‍ കാലവര്‍ഷം വെള്ളിയാഴ്ച എത്തും

single-img
2 June 2015

downloadകേരളത്തില്‍ കാലവര്‍ഷം വെള്ളിയാഴ്ച എത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെയ്ത മഴ ദിവസങ്ങളായി തുടരുന്ന കൊടുംചൂട് ശമിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച കേരളത്തില്‍ മഴ എത്തുമെന്നായിരുന്നു നേരത്തെ നല്‍കിയ അറിയിപ്പ്. കാലവര്‍ഷത്തിന്റെ ഭാഗമല്ലെങ്കിലും മധ്യകേരളത്തിലെ ചിലയിടങ്ങളില്‍ ഇന്ന് മഴ പെയ്തു. സംസ്ഥാനത്ത് പൂര്‍ണമായും കാലവര്‍ഷം എത്തണമെങ്കില്‍ വെള്ളിയാഴ്ച വരെ കാത്തിരിക്കണം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചില ഇടങ്ങളില്‍ ഇന്ന് മഴ പെയ്തു. ദില്ലി, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴ പെയ്തത്. അസം ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മഴ ലഭിച്ചു. ഇതോടെ രണ്ടാഴ്ചയിലേറെയായി തുടരുന്ന കൊടുംചൂടിന് ആശ്വാസമായിട്ടുണ്ട്.ബുധനാഴ്ച വരെ ഉത്തരേന്ത്യയില്‍ മഴ തുടരും.