ആരൺമനൈ 2ൽ പൂനം ബാജ്‌വയും

single-img
2 June 2015

download (1)സുന്ദർ സി സംവിധാനം ചെയ്യുന്ന ആരൺമനൈ 2 എന്ന ഹൊറർ ചിത്രത്തിൽ പൂനം ബാജ്‌വ ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ.

വളരെയധികം പ്രാധാന്യമുള്ളൊരു വേഷമാണ് താരം അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിച്ച വൃത്തങ്ങൾ എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പറഞ്ഞു.ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ, ഹൻസിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. തൃഷയോടൊപ്പം പൂനം ബാജ്‌വ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ആരൺമനൈ2.