പാമോലിന്‍ ഇറക്കുമതി: വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറി ജിജി തോംസൺ

single-img
2 June 2015

download (4)പാമോയിൽ ഇറക്കുമതിക്കാര്യത്തിൽ അന്നു തന്നെ വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറി ജിജി തോംസൺ .ഇക്കാര്യം അറിയിച്ച് അന്നുതന്നെ താന്‍ വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. ആ കേസിലാണ് തന്നെ പ്രതിയാക്കി ഇപ്പോഴും കേസ് നടത്തുന്നത്. മന്ത്രിസഭയാണ് തീരുമാനം എടുത്തത്. അതിനെ മറികടക്കാന്‍ ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന് കഴിയില്ല.

ടെൻഡർ വിളിക്കാതെ 15,​000 ടൺ പാമൊലിൻ മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് ശരിയാകില്ലെന്നാണ് വിയോജനക്കുറിപ്പ് നൽകിയത്.സിവിൽ സർവീസ് ഉദ്യോഗസ്ഥന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിനേ സാധിക്കൂ. തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്.

അന്നത്തെ മന്ത്രിസഭാ തീരുമാനത്തിന്റെ പേരിൽ ഇപ്പോഴും പഴികേൾക്കുകയാണെന്നും പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയായ ‘കേരളം എങ്ങോട്ട്’ എന്ന വിഷയത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.അതേസമയം തന്റെ കാലാവധി അവസാനിക്കുന്നതു വരെ കേരളത്തിന് ആവശ്യമായ പദ്ധതികൾ നടപ്പാക്കുമെന്നും ജിജി തോംസൺ പറഞ്ഞു.