രാഷ്ട്രീയ എതിർപ്പുകളുടെ പേരിൽ വിഴിഞ്ഞം തുറമുഖ പദ്ധതി നഷ്ടപ്പെടുത്തരുതെന്ന് കേരളത്തോട് നിതിൻ ഗഡ്കരി

single-img
2 June 2015

downloadരാഷ്ട്രീയ എതിർപ്പുകളുടെ പേരിൽ വിഴിഞ്ഞം തുറമുഖ പദ്ധതി നഷ്ടപ്പെടുത്തരുതെന്ന് കേരളത്തോട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്കരി . രാഷ്ട്രീയ വിവാദങ്ങളിൽപ്പെട്ട് പദ്ധതി വൈകിയാൽ കേന്ദ്ര സർക്കാർ മറ്റു വഴികൾ തേടുമെന്നും മന്ത്രി പറഞ്ഞു .

 
പദ്ധതി വേണമോ, വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുമാണ്. തുറമുഖ പദ്ധതിക്ക് കബോട്ടാഷ് നിയമത്തിൽ ഇളവു നൽകുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് പ്രധാനമന്ത്രിയാണെന്നും ഗഡ്കരി പറഞ്ഞു .