കതിരൂർ മനോജിനെ വധിച്ച കേസ്: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു

single-img
2 June 2015

download (3)കതിരൂർ മനോജിനെ വധിച്ച കേസുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 11 മണിക്ക് തുടങ്ങിയ വൈകിട്ട് നാലു മണിക്ക് അവസാനിച്ചു.

മനോജ് വധക്കേസുമായി തന്റെ നിലപാട് സി.ബി.ഐയെ അറിയിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം ജയരാജൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. സി.ബി.ഐ ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായ മറുപടി നൽകി. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും സി.ബി.ഐയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.