ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
2 June 2015

images (1)കാര്‍ഗിലില്‍ പാക് സൈന്യത്തിന്റെ പിടിയിലായി ക്രൂരമായി കൊല്ലപ്പെട്ട ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നേ​ര​ത്തെ​ ​ഇക്കാര്യത്തിൽ രാ​ജ്യാ​ന്ത​ര​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കി​ല്ലെ​ന്ന ​സർ​ക്കാർ​ ​നിലപാട് വി​വാ​ദ​മാ​യിരുന്നു. സു​പ്രീം​ ​കോ​ട​തി​യു​ടെ​ ​അ​നു​മ​തി​ ​കി​ട്ടി​യാൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​കോ​ട​തി​യിൽ​ ​പോ​കു​മെ​ന്ന് ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​സു​ഷ​മാ​ ​സ്വ​രാ​ജ് ​അ​റി​യി​ച്ചു.​ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച അടിയന്തര യോഗത്തെത്തുടര്‍ന്നാണ് തീരുമാനം.

വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു. കാലിയയുടെ പിതാവാണ് ഈയാവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. കാര്‍ഗില്‍ യുദ്ധത്തിന് ഒരുമാസം മുമ്പ് അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് കാലിയ പാക് സൈന്യത്തിന്റെ പിടിയിലായത്. ഒരുമാസത്തോളം തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷമാണ് മൃതദേഹം ഇന്ത്യക്ക് കൈമാറുന്നത്.