സ്‌കൂള്‍ താഴിട്ടുപൂട്ടിയമാനേജര്‍ക്ക് മറുപടിയായി നാട്ടുകാരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് നടുറോഡില്‍ പന്തലൊരുക്കി കുട്ടികളുടെ പ്രവേശനോത്സവം ആഘോഷിച്ചു

single-img
2 June 2015

School

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നും മറ്റൊന്നും പകരം വെയ്ക്കാനില്ലാത്തതുമായ വിദ്യഭ്യാസമെന്ന അവകാശത്തിനു വേണ്ടിയായിരുന്നു കുരുന്നുകള്‍ അതിരാവിലെ ആ അക്ഷരമുറ്റത്തെത്തിയത്. ചെറിയ ചാറ്റല്‍ മഴയില്‍ ബാഗും കുടുയുമെടുത്ത് പുത്തനുടുപ്പും അണിഞ്ഞെത്തിയ കുഞ്ഞുങ്ങളേയും രക്ഷകര്‍ത്താക്കളേയും കുഞ്ഞുങ്ങളെ സ്വീകരിക്കാനെത്തിയ അദ്ധ്യാപകരേയും കാത്തിരുന്നത് താഴിട്ടുപൂട്ടിയ സ്‌കൂള്‍ മുറികളും. പക്ഷേ തങ്ങളുടെ നാട്ടിലെ വിദ്യാഭ്യാസ നിഷേധത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ ആ നാട് ഒരുമിച്ച്, ഒറ്റക്കെട്ടായി നടുറോഡില്‍ പന്തലിട്ട് കുഞ്ഞുങ്ങളുടെ പ്രവേശമനാത്സവം ആഘോഷിച്ചു.

മലപ്പുറം കൊേണ്ടാട്ടി പുളിക്കല്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളിലെ കുട്ടികളാണ് സ്‌കൂള്‍ മാനേജരുടെ ദ്രോഹത്തിനിരയായത്. ആശക് 75 കുട്ടികളുള്ള സ്‌കൂളില്‍ ഇത്തവണ ഒന്നാംക്ലാസില്‍ 16 കുട്ടികളായിരുന്നു ചേര്‍ന്നിരുന്നത്. പിന്നാക്കമേഖലയായ ഇവിടെ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നതും. പ്രവേശനോത്സവം പ്രമാണിച്ച് തിങ്കളാഴ്ച രാവിലെ കുട്ടികളും അധ്യാപകരും എത്തിയപ്പോള്‍ ഓഫീസും ക്ലാസ്മുറികളും താഴിട്ടുപൂട്ടിയ നിലയിലായിരുന്നു കിടന്നിരുന്നത്. മാനേജര്‍ ഹൈക്കോടതിയില്‍നിന്ന് വിധിസമ്പാദിച്ചാണ് സ്‌കൂള്‍ പൂട്ടിയത്

സംഭവം നാട്ടിലറിഞ്ഞതോടെ അധ്യാപകരും രക്ഷിതാക്കളും മാനേജരുടെ നടപടിക്കെതിരെ സംഘടിക്കുകയും തുടര്‍ന്ന് കുട്ടികളെ വെട്ടുകാട് മുണ്ടുമുഴി റോഡിലിരുത്തി പ്രവേശനോത്സവം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. അതിനായി നാട് ഒറ്റക്കെട്ടായി രംഗത്തെത്തിയതും ശ്രദ്ധേയമായി. പ്രവേശന ഗാനത്തോടെയാണ് കുട്ടികളെ റോഡിലെത്തിച്ച് കസേരയിലിരുത്തി ഹാജര്‍ വിളിച്ചപ്പോള്‍ തശന്ന നാട്ടുകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി അവിടെ പന്തലയുര്‍ന്നിരുന്നു.

തുടര്‍ന്ന് ഒന്നാംക്ലാസില്‍ പ്രവേശനം നേടിയ കുഞ്ഞനുജന്‍മാരേയും അനുജത്തിമാരേയും മുതിര്‍ന്ന കുട്ടികള്‍ മാലയിട്ട് സ്വീകരിച്ചു. സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാല്‍ ബോര്‍ഡ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും തൊട്ടടുത്തുള്ള അങ്കണവാടിയില്‍ നിന്നും ബോര്‍ഡെത്തി. ആ ബോര്‍ഡില്‍ കുട്ടികള്‍ ചിത്രങ്ങള്‍വരച്ചു. പാട്ടുപാടിയും കഥകള്‍ പറഞ്ഞും അധ്യാപകരും ഒപ്പം ചേര്‍ന്നതോടെ പ്രമവശമനാത്സവം അക്ഷരാര്‍ത്ഥത്തില്‍ ഗംഭീരമായി. തുടര്‍ന്ന് രക്ഷിതാക്കളുടെയും മറ്റു നാട്ടുകാരുടെയും നേതൃത്വത്തില്‍ മധുരവിതരണവും ചെയ്ത് ഒരു മണിക്കൂറിന് ശേഷം സ്‌കൂള്‍ പിരിഞ്ഞു.

കഴിഞ്ഞ നവംബറില്‍ സ്‌കൂള്‍പൂട്ടാന്‍ മാനേജര്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനായി 2009 മുതല്‍ മാനേജര്‍ നിയമനടപടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഈ സ്‌കൂള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നുവെങ്കിലും ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയിട്ടില്ല എന്നത് സാധാരണക്കാരായ കുട്ടികളുടെ ഭാവിയാണ് ഇരുളിലാക്കിയത്.

ഈ സ്‌കൂള്‍ ഇല്ലാതായാല്‍ പിന്നോക്ക മേഖലയിലെ കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി അടുത്ത സ്‌കൂള്‍ തേടി അഞ്ച് കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. എന്നാല്‍ മങ്ങാട്ടുമുറി സ്‌കൂള്‍ മാനേജര്‍ ഹൈക്കോടതിയില്‍നിന്ന് വാങ്ങിയ വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും സ്‌കൂള്‍ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ. അറിയിച്ചു. ഭൂമി ലക്ഷ്യംെവച്ച് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ ഉപക്ഷേപം അവതരിപ്പിച്ചിരുന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസചട്ടങ്ങളിലെ ഭേദഗതി നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.