കാഴ്ച നഷ്ടമാക്കിയ വിധിക്കുമുന്നില്‍ തോറ്റുകൊടുക്കാതെ ശബ്ദത്തെ മാത്രം ആശ്രയിച്ച് പഠിച്ച് ഫെബിന്‍ നേടിയത് കേരള സര്‍വകലാശാല ഫിലോസഫി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്‌

single-img
2 June 2015

Febinപ്ലസ് ടു പഠനസമയത്ത് ചിക്കന്‍മപാക്‌സിനെതിരെയുള്ള കുത്തിവയ്പ്പ് കവര്‍ന്നെടുത്ത് ഫെബിന്റെ കാഴ്ചയെയാണ്. പക്ഷേ അവിടെ തളരാതെ വിധിയോട് പൊരുതി കാഴ്ചയുടെ പിന്‍ബലമില്ലാതെ അവള്‍ നേടിയെടുത്തത് അവളുടെ ജീവനോളം വിലയുള്ള ഡിഗ്രി പരീക്ഷയിലെ ഒന്നാം റാങ്കും.

കേരള സര്‍വകലാശാല ഫിലോസഫി ബിരുദ പരീക്ഷയില്‍ ഫെബിന്‍ മറിയം ജോസ് ഒന്നാം റാങ്ക് നേടിയത് കാഴ്ചയെന്ന മനുഷ്യന്റെ ആവശ്യതയുടെ പിന്തുണയില്ലാതെയാണ്. ദമാമിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലില്‍ പ്ലസ് ടു പഠനത്തിനിടയ്ക്ക് ചിക്കന്‍പോക്‌സിനെതിരെയുള്ള പ്രതിമരാധ കുത്തിവെയ്പ്പാണ് ഫെബിന് കാഴ്ചയെ അന്യമാക്കിയത്. പ്രതിരോധമരുന്നിനോട് ശരീരം പ്രതികൂലമായി പ്രതികരിച്ചപ്പോള്‍ കാഴ്ചയെന്ന ആഘോഷം ഫെബിനെ വിട്ടകലുകയായിരുന്നു.

തുടര്‍ന്ന് അലോപ്പതിയും ആയുര്‍വേദവുമായി ചികില്‍സകള്‍ പലതും ഫെബിന് വേണ്ടി വീട്ടുകാര്‍ ചെയ്തു. പക്ഷേ കാഴ്ച മാത്രം കനിഞ്ഞില്ല. ഈ ഒരു അവസ്ഥയോടെ പ്‌ളസ് ടു പഠനം മുടങ്ങി ഫെബിനും കുടുംബവും നാട്ടിലേക്ക് തിരിച്ചുവന്നു. പക്ഷേ വിധി എന്തുതന്നെ തീരുമാനിച്ചാലും അതിനു മുന്നില്‍ തോറ്റുകൊടുക്കാന്‍ ആ പെണ്‍കുട്ടി തയ്യാവറായിരുന്നില്ല. നാട്ടിലെത്തി ഓപ്പണ്‍ സ്‌കൂള്‍ വഴി പ്‌ളസ് ടു പഠനം പൂര്‍ത്തിയാക്കിയശേഷം ഫെബിന്‍ വഴുതക്കാട് വിമന്‍സ് കോളജില്‍ ബിരുദപഠനത്തിനു ചേരുകയായിരുന്നു.

കാഴ്ചയും വെളിച്ചവും തല്‍ക്കാലം മറന്നുകൊണ്ട് ഫെബിന്‍ ഒരു പു!തിയ ജീവിതത്തിന് തുടക്കമിടുകയായിരുന്നു. അധ്യാപകന്റെ വാക്കുകള്‍ക്ക് മാത്രം കാതോര്‍ത്ത് കൂട്ടത്തില്‍ ചിന്തകളെ മാത്രം ആശ്രയിച്ച് അവള്‍ പഠിച്ചു. എല്ലായ്‌പ്പോഴും അവളുടെ സഹായത്തിന് ഫിലോസഫി വകുപ്പിലെ അധ്യാപകരും കൂട്ടുകാരുമെല്ലാം സന്നദ്ധരായിരുന്നു. കൂട്ടുകാര്‍ തന്നെ അവള്‍ക്ക് നോട്ടുകള്‍ എഴുതിക്കൊടുത്തും വായിച്ചു കേള്‍പ്പിച്ചും അവള്‍ക്കൊപ്പമിരുന്നു.

വീട്ടിലെത്തിയാല്‍ അമ്മ ലിസി കുഞ്ചാക്കോയാണ് പാഠഭാഗങ്ങള്‍ വായിച്ചുകൊടുക്കുന്നത്. വായിച്ചു കേള്‍ക്കുന്ന കാര്യങ്ങള്‍ മനസ്സിലുറപ്പിച്ചാണ് ഫെബിന്‍ പരീക്ഷയ്ക്ക് തയ്യാറായത്. കാഴ്ചശക്തിയില്ലാത്തതിനാല്‍ സെമസ്റ്റര്‍ പരീക്ഷകള്‍ എല്ലാം പകരക്കാരെ വച്ചാണ് ഫെബിന്‍ എഴുതിയത്.

സൗദിയില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ മറൈന്‍ അണ്ടര്‍ റൈറ്ററായി ജോലിനോക്കുന്ന ജോണ്‍ ജോസിന്റെയും പത്തനംതിട്ട കൂട്ടാണിക്കല്‍ ലിസി കുഞ്ചാക്കോയുടെയും മകളായ ഫെബിന് ഫിലോസഫി ബിരുദാനന്തരബിരുദ പഠനത്തിനു ശേഷം സിവില്‍ സര്‍വീസ് നേടണമെന്നാണ് ആഗ്രഹം.