ശക്തമായ തിരിച്ചുവരവിന് ബാലചന്ദ്രമേനോൻ ‘ഞാന്‍ സംവിധാനം ചെയ്യും’

single-img
2 June 2015

Nw00165നീണ്ട ഇടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന്‍ വീണ്ടും സംവിധായകനാകുന്ന ‘ഞാന്‍ സംവിധാനം ചെയ്യും’ ചിത്രാജ്ഞലിയില്‍ ആരംഭിച്ചു. പുതുമുഖ ദക്ഷയാണ് ചിത്രത്തിലെ നായിക. പതിവുശൈലിയില്‍ തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എല്ലാം ബാലചന്ദ്രമേനോന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
ഏഴുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് അദേഹം വീണ്ടും സംവിധാനരംഗത്തേയ്ക്ക് എത്തുന്നത്. മധു, ശങ്കര്‍, കൊച്ചുപ്രേമന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന ചിത്രം സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കുമെന്ന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.