ജൂണ്‍ 15 മുതല്‍ ബി.എസ്.എന്‍.എല്ലില്‍ സൗജന്യ റോമിംഗ്

single-img
2 June 2015

BSNL-prices-incoming-calls-during-national-roaming-at-Rs-5-per-dayദില്ലി: ബിഎസ്എന്‍എല്‍ 2015 ജൂണ്‍ 15 മുതല്‍ സൗജന്യ റോമിംഗ് നല്‍കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. പൂര്‍ണമായ മൊബൈല്‍ പോര്‍ട്ടബിലിട്ടി ജൂലൈ മുതല്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ സൗജന്യ റോമിംഗ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യപനം നടത്താന്‍ കഴിഞ്ഞത് ഭരണനേട്ടമാണ്. യുപിഎ സര്‍ക്കാരും സൗജന്യ റോമിംഗ് വാഗ്ദാനം ചെയ്തിരുന്നു.

എന്‍ഡിഎ സര്‍ക്കാരും ഇതേ വാഗ്ദാനം ആവര്‍ത്തിച്ചു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റാന്‍ പോവുകയാണ്.  മെയ് മാസത്തില്‍ ബിഎസ്എന്‍എല്‍ റോമിംഗ് നിരക്ക് 40ശതമാനം ഇളവ് വരുത്തിയിരുന്നു. ട്രായ് പുറത്ത് വിട്ട ടെലികോം താരിഫ് ഉത്തരവ് പ്രകാരമാണ് പോസ്റ്റ് പെയ്ഡ് , പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് റോമിംഗ് നിരക്കില്‍ ഇളവ് അനുവദിച്ചത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും നഷ്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. 2004 വരെ ലാഭത്തിലായിരുന്ന ബിഎസ്എന്‍എല്‍ താന്‍ മന്ത്രിയായി ചുമതലയേറ്റെടുക്കുമ്പോള്‍ 75000 കോടി നഷ്ടത്തിലായിരുന്നെന്ന് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.