റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചന

single-img
2 June 2015

reserve_bank_of_indiaന്യൂഡല്‍ഹി: സാമ്പത്തികമാന്ദ്യം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ചൊവ്വാഴ്ചത്തെ ദ്വൈമാസ പണനയ അവലോകനയോഗത്തില്‍ പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചന. ഏപ്രിലില്‍ നടന്ന അവലോകനത്തില്‍ മൊത്തവ്യാപാര വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏറ്റവുംകുറഞ്ഞ നിരക്കിലേക്ക് താഴ്ന്നിരുന്നു. ഇതാണ് പലിശനിരക്ക് കുറക്കാന്‍ അനുകൂലഘടകമായി കണക്കാക്കുന്നുണ്ട്.

അടുത്ത ആറു മാസവും പണപ്പെരുപ്പം കുറയാനാണ് സാധ്യത. കൂടാതെ, ചെറുകിട വ്യാപാരത്തിലൂടെയുള്ള പണപ്പെരുപ്പവും താഴേക്കു പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറച്ചാല്‍ നിക്ഷേപം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്കുകളും വന്‍കിട വ്യാപാരസ്ഥാപനങ്ങളും.

2014-15 വര്‍ഷത്തില്‍ ജി.ഡി.പിയുടെ നാലു ശതമാനത്തോടെ സാമ്പത്തികമാന്ദ്യം നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്ന ആശ്വാസത്തിലാണ് വാണിജ്യ സ്ഥാപനങ്ങളും ബാങ്കുകളുമുള്ളത്.