കേരളത്തില്‍ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ മാഗി ന്യൂഡില്‍സിന്റെ വില്‍പന നിര്‍ത്തിവെച്ചു

single-img
2 June 2015

Supplycoകൊച്ചി: കേരളത്തില്‍ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ മാഗി ന്യൂഡില്‍സിന്റെ വില്‍പന നിര്‍ത്തിവെച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദേശത്തെ തുടർന്നാണ് നിര്‍ത്തിയത്. നിലവിലുള്ള സ്‌റ്റോക്കുകള്‍ തിരിച്ചു നല്‍കാനും നിര്‍ദേശമുണ്ട്. രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് ആരോപണത്തില്‍ തീരുമാനമാകുന്നത് വരെ വില്‍പന നടത്തില്ല. രുചി വര്‍ദ്ധിപ്പിക്കാനായി അനുവദനീയമായതിലും കൂടിയ തോതില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റും ലെഡും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗി ന്യൂഡില്‍സിനെതിരെ ഭക്ഷ്യവകുപ്പ് നടപടി സ്വീകരിച്ചത്.