കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു

single-img
2 June 2015

ksrtc-terminalകോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ എം കെ മുനീര്‍ പുതിയ ബസ് സ്റ്റേഷനില്‍ നിന്നുള്ള ആദ്യസര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

കെ എസ് ആര്‍ ടി സി ഭരണകാര്യാലയത്തിന്റെ താക്കോല്‍ദാനം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. സി മോയീന്‍കുട്ടി എം എല്‍ എ, വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ ആന്റണി ചാക്കോ, കെ എസ് ആര്‍ ടി സി ഡയറക്ടര്‍മാരായ വി എ കരീം, വി വി പ്രകാശ്, വി എ മജീദ്, സണ്ണി തോമസ്, കെ എ ഖാദര്‍, കെ സി അബു, ഉമര്‍ പാണ്ടികശാല, അഹമ്മദ് ദേവര്‍കോവില്‍ സംബന്ധിച്ചു. കെ ടി ഡി എഫ് സി മാനേജിംഗ് ഡയറക്ടര്‍ ഡോ ഉഷാദേവി ബാലകൃഷ്ണന്‍ സ്വാഗതവും കെ ടി ഡി എഫ് സി പ്രൊജക്ട് മാനേജര്‍ പി വേണുഗോപാല്‍ നന്ദിയും പറഞ്ഞു.