11 ന് സ്വകാര്യ ബസ് പണിമുടക്ക്

single-img
2 June 2015

private busകോഴിക്കോട്: റൂട്ടുകള്‍ ദേശസാല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ 11 ന് സൂചനാ പണിമുടക്ക് നടത്തും. ജൂലൈയില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും കേരളാ ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു.

31 റൂട്ടുകള്‍ ദേശസാല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് 12,000 ല്‍പരം സ്വകാര്യ ബസ് സര്‍വീസുകളെ ബാധിക്കും. തിങ്കളാഴ്ച മുതല്‍ ഈ റൂട്ടുകളില്‍ പെര്‍മിറ്റ് പുതുക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.