പ്രേമത്തിനെ വാനോളം പുകഴ്ത്തി ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

single-img
2 June 2015

jayaഅല്‍ഫോന്‍സ് പുത്രന്റെ നിവിന്‍ പോളി ചിത്രം ‘പ്രേമത്തിനെ വാനോളം പുകഴ്ത്തി ജയസൂര്യ. പ്രേമം സിനിമ ഉഗ്രനാണെന്ന് ഫേസ്ബുക്കിലൂടെയാണ് ജയസൂര്യ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഒരു പുതിയ മലയാള സിനിമ കണ്ടു , ‘ പ്രേമം’ നിവിനേ …നീ പൊളിച്ചിട്ടുണ്ടെന്ന് തുടങ്ങുന്ന പോസ്റ്റിൽ ജയസൂര്യ നിവിൻ പോളിയുടെ സൗന്ദര്യത്തെ പ്രശംസിച്ചിട്ടുണ്ട്. കൂടാതെ പോസ്റ്റിൽ ചിത്രത്തിന്റെ സംവിധായകനും നടനുമായ അല്‍ഫോന്‍സ് പുത്രന്റെ അഭിനയത്തെ അഭിനന്ദിച്ചിട്ടുണ്ട്. മലയാളത്തിൽ പുതിയ നായികമാരേ കിട്ടിയതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കിനെ കുറിച്ച് പരാമർശിച്ച ശേഷം ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഉഗ്രന്‍ സിനിമയെന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ പോസ്റ്റിന്റെ അവസാനം ഉടൻ പുറത്തിറങ്ങാൻ പോകുന്ന തന്റെ ചിത്രത്തിന്റെ വിശേഷങ്ങളും പങ്കു വെച്ചിട്ടുണ്ട്.

surya
‘ ഒരു പുതിയ മലയാള സിനിമ കണ്ടു , ‘ പ്രേമം’ നിവിനേ …നീ പൊളിച്ചിട്ടുണ്ട് , ഇത്ര സൗന്ദര്യം നിനക്ക് വളരെ വളരെ കൂടുതലാണ് ..( കുറക്കുന്നത് എന്ത് കൊണ്ടും നന്നായിരിക്കും ) അല്‍ഫോണ്‍സേ …നിങ്ങള്‍ അതി ഭീകര നടനാണ് , അതില്‍ അഭിനയിച്ച എല്ലാവരും തന്നെ തകര്‍ത്താടിയിട്ടുണ്ട് , അത് പോലെ തന്നെ മലയാള സിനിമയിലേക്ക് മൂന്ന് നായികമാരേയും കിട്ടി , ‘അന്‍വര്‍ റഷീദ് ‘ മിക്കവാറും പേര് മാറ്റി ,’ അംബാനി റഷീദ് ‘എന്നാക്കാനുള്ള സാധ്യത വളരേയധികം കാണുന്നുണ്ട് കാരണം അത്ര തിരക്കാണ് സിനിമക്ക് . പിന്നെ ….മാര്‍ക്ക് , മാര്‍ക്കിടാന്‍ ഞാന്‍ പരീക്ഷ എഴുതാനല്ലല്ലോ പോയത് , അതുകൊണ്ട് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഉഗ്രന്‍ സിനിമ.

NB : ലുക്ക ചുപ്പി ഈ ആഴ്ച്ച റിലീസാകുന്നുണ്ട് , ചുക്കു കാപ്പിയാണോന്നൊക്കെ ആളുകള്‍ ചോദിക്കുന്നുണ്ട് , ലുക്ക ചുപ്പി എന്നാല്‍ ഒളിച്ചു കളി എന്നാണ് അര്‍ത്ഥം , പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ തമ്മില്‍ ഒത്ത് ചേരുന്നതാണ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കഥ ,ബാക്കിയെല്ലാം വെള്ളിയാഴ്ച്ച .. ജയസൂര്യ പറയുന്നു.