ചെറുമകളെ അനാഥാലയത്തിലാക്കാന്‍ വന്ന തമിഴ്‌നാട് സ്വദേശിനി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

single-img
2 June 2015

train11ഷൊര്‍ണൂര്‍: ചെറുമകളെ അനാഥാലയത്തിലാക്കാന്‍ വന്ന തമിഴ്‌നാട് സ്വദേശിനി ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. തമിഴ്‌നാട്ടിലെ ആമ്പൂര്‍ സ്വദേശി സഫറാബിയാണ് (58) മരിച്ചത്. ജോലാര്‍പേട്ടില്‍ നിന്ന് കറുകപുത്തൂരിലെ അനാഥാലയത്തിലാക്കുവാൻ വേണ്ടി തന്റെ പന്ത്രണ്ടു വയസ്സുള്ള ചെറുമകളെയും കൂട്ടി പുലര്‍ച്ചെ ഷൊര്‍ണൂരിലെത്തിയത്. സഫറാബി പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കാനായി മകളെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തി സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ കയറി. എന്നാല്‍, പെട്ടന്ന് ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ സഫറാബി പ്ലാറ്റ്‌ഫോമിലേയ്ക്ക് ചാടിയിറങ്ങുകയും കാല്‍തെറ്റി ട്രാക്കില്‍ വീഴുകയുമായിരുന്നു.