മാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് അമിതാഭ് ബച്ചന്‍റെ വിശദീകരണം

single-img
2 June 2015

maggie-bachanമാഗി ന്യൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് വിശദീകരണവുമായി അമിതാഭ് ബച്ചന്‍ രംഗത്തെത്തി. ഒരു നടനെന്ന നിലയില്‍ പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയമനടപടികള്‍ നേരിടാനും ഒരുക്കമായിരിക്കണം. മാഗി പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ആ ഉല്‍പ്പന്നത്തിന്റെ എല്ലാ സുരക്ഷയും വിശദമായി പരിശോധിച്ചിരുന്നെന്നും ബച്ചന്‍ പറഞ്ഞു.

കാഡ്ബറി ചോക്ലേറ്റില്‍ പുഴുക്കളെ കണ്ടെത്തിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ പരസ്യത്തില്‍ അഭിനയിക്കാന്‍ അവര്‍ തന്നെ സമീപിച്ചിരുന്നു. എന്നാൽ കാഡ്ബറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നതിന് മുന്‍പ് തന്നെ ഇതിന്റെ നിര്‍മാണരീതിയെപ്പറ്റി താന്‍ സ്വയം ചെന്ന് വിലയിരുത്തിയിരുന്നു. ഏതെങ്കിലും ഒരു ഉല്‍പ്പന്നം നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ ആ ഉല്‍പ്പന്നം നിര്‍ത്തലാക്കേണ്ടതാണെന്നും അമിതാഭ് പറഞ്ഞു.

മാഗി ന്യൂഡില്‍സ് പരസ്യത്തിലൂടെ ആളുകളെ പ്രോത്സാഹിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി താരങ്ങളായ അമിതാബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.ഉത്തര്‍പ്രദേശ് ഫുഡ് സെയ്ഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് നെസ് ലെ ഇന്ത്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.