ചൈനയില്‍ 457 പേരുമായി വിനോദസഞ്ചാര കപ്പല്‍ മുങ്ങി

single-img
2 June 2015

chinaബെയ്ജിങ്: ചൈനയില്‍ 457 പേര്‍ കയറിയ വിനോദസഞ്ചാര കപ്പല്‍ മുങ്ങി. യാങ്സ്റ്റെ നദിയിലുണ്ടായ കപ്പല്‍ അപകത്തില്‍  ക്യാപ്റ്റനുള്‍പ്പടെ 30ലധികം പേരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലില്‍ നിന്ന് അപായസന്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ശക്തമായ കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ഈസ്റ്റേണ്‍ സ്റ്റാര്‍ എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. കപ്പലിനുള്ളിലെ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. 300ലധികം സൈനികരെ ത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കിഴക്ക് നാന്‍ജിങ്ങില്‍ നിന്ന് തെക്ക് ചോങ്ക്വിങ്ങിലേയ്ക്ക് പോവുകയായിരുന്ന കപ്പല്‍ ജിയാന്‍ലിയിലെ ദമാഷുവില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. 50നും 80നും ഇടയില്‍ പ്രായമുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. 405 ചൈനീസ് സഞ്ചാരികളും അഞ്ച് ട്രാവല്‍ ഏജന്‍സി ജീവനക്കാരും 47 കപ്പല്‍ ജീവനക്കാരുമാണ് അപകട സമയത്ത് കപ്പലില്‍ ഉണ്ടായിരുന്നത്.

രക്ഷാ പ്രവര്‍ത്തനത്തിന്‍െറ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് ചൈനീസ് പ്രസിഡന്‍റ് സി ജിന്‍പിങ് അറിയിച്ചു.