അരുവിക്കര ഇടതു മുന്നണി തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ വി എസ് ഇല്ല

single-img
1 June 2015

download (1)അരുവിക്കരയിലെ ഇടതു മുന്നണി തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രതിപക്ഷ നേതാവ്  വി എസ് അച്യുതാനന്ദന്‍ ഇല്ല. ബുധനാഴ്ചത്തെ കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എന്നാൽ ആരു പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് കീഴ് ഘടകമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രതികരിച്ചു. അതേ സമയം ഉപതിരഞ്ഞെടുപ്പിന്‍റെ മുഖ്യ ചുമതലക്കാരനായ പിണറായിയും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നില്ല.