അരുവിക്കര ഉപതെരഞ്ഞെടുപ്പ്: എം.ടി സുലേഖ സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടർ പദവി രാജിവച്ചു

single-img
1 June 2015

sulekhaഅരുവിക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ മാതാവ് ഡോ.എം.ടി സുലേഖ സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടർ പദവി രാജിവച്ചു. ഇന്‍സ്റ്റിറ്റൂട്ടിന്റെ ചുമതലയുള്ള സാംസ്കാരിക മന്ത്രി കെ.സി ജോസഫാണ് ഇക്കാര്യമറിയിച്ചത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം സുലേഖ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അതേസമയം,​ സുലേഖ മേയ് 30ന് തന്നെ രാജി സമര്‍പ്പിച്ചിരുന്നുവെന്നും അവരുടെ രാജിക്കത്ത് സ്വീകരിച്ചതായും മന്ത്രി കെ.സി ജോസഫ് പറഞ്ഞു.